Tuesday, 10 July 2012

ആരോഗ്യം ശുചിത്വം സേവനം കര്‍മ്മ പരിപാടി ലോക്കല്‍ അസോസിയേഷന്‍ തല ഉദ്ഘാടനം .

ആരോഗ്യം ശുചിത്വം സേവനം കര്‍മ്മ പരിപാടി ലോക്കല്‍ അസോസിയേഷന്‍ തല ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത് ഇ.കെ നായനാര്‍ സ്മാരക ഹാളില്‍ വച്ച് നടത്തി.(22 .6 .12 ).പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌  കെ.പി.വസന്തകുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ വച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ മാജിക്ക് ഷോയുടെ ഉദ്ഘാടനവും വസന്തകുമാരി ടീച്ചര്‍ നടത്തി.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ ശ്രീ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ജില്ല സ്കൌട്ട് വിഭാഗം കമ്മീഷണര്‍ കെ .പി. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. കേരള സ്റ്റേറ്റ് മുന്‍ ട്രെയിനിംഗ് കമ്മീഷണര്‍ ജെ .എഡ്വേര്‍ഡ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്,കരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എം.ടി.കെ.സുലൈഖ,പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ടണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.മുകുന്ദന്‍,എച്.ഐ.ഷാജി.ഉച്ചമ്പള്ളി,എ.രാഘവന്‍,ചൊക്ലി.ബി.പി.ഓ.കെ.എ.അശോകന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ലോക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കെ.സുനില്‍കുമാര്‍ സ്വാഗതവും ലോക്കല്‍ അസോസിയേഷന്‍ സെക്രെട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ വച്ച് ശുചിത്വ സര്‍വ്വെക്കായുള്ള ഫോമുകള്‍ വിതരണം ചെയ്തു.

No comments:

Post a Comment