Saturday, 14 July 2012

ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങള്‍ (13.7.12)




ചൊക്ലി ലോക്കല്‍ അസോസിയേഷനില്‍  ഈ അധ്യയന വര്ഷം വളരെ നല്ല രീതിയില്‍ ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങള്‍ നടന്നു.പേരിനു മാത്രമാവാതെ കര്‍മ്മോല്സുകമായ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ വിദ്യാലയങ്ങളും ഗ്രൂപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചത് .മിക്ക യോഗങ്ങള്‍ക്കും നമ്മുടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മടതിലിന്ടെ സാന്നിധ്യം സ്കൌട്ട് ഗൈഡ് അധ്യാപകര്‍ക്ക് കറുത്ത് നല്‍കി എന്ന് പറയാതെ വയ്യ.ഗ്രൂപ്പ് കമ്മിറ്റിയുടെ അഭാവമാണ് പല സ്കൂളുകളിലും യൂനിറ്റ് നിര്‍ജ്ജീവമാകാന്‍ കാരണം എന്നാ കണ്ടെത്തലാണ് ഈ വര്ഷം ഗ്രൂപ്പ് കമ്മിറ്റി ശാക്തീകരിക്കണം എന്നാ ആശയം ഉടലെടുത്തത് .ഇതിനു എല്ലാ വിധ്യാലയങ്ങളിലെയും പ്രധാനധ്യാപകരും പീ ടീ എയും സമ്പൂര്‍ണ   സഹകരണം നല്‍കി.കിടഞ്ഞി യു പി.സ്കൂളില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം കരിയാട് ഗ്രാമ പഞ്ചായത്ത് അംഗം രേജുലാ മേഹരൂഫ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട്‌ കെ.ദിനേശന്‍ അധ്യക്ഷനായി.ദിനേശന്‍ മഠത്തില്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,ജയമോഹന്‍,എം.രാജന്‍,സിന്ദുഭാസ്കരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ഹൈമാവതി സ്വാഗതവും എസ.സുധാകരന്‍ നന്ദിയും പറഞ്ഞു.ഗ്രൂപ്പ് കമ്മിറ്റി പ്രസിടെന്റായി ജയമോഹനെ തെരഞ്ഞെടുത്തു.തുടര്‍ന്ന് ഗൈഡ് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
        കരിയാട് ന്യൂ മുസ്ലീം എല്‍ .പി.യില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട്‌ വിനില്കുമാര്‍ അധ്യക്ഷനായി.ചടങ്ങില്‍ വച്ച് സ്കൂള്‍ ഡയറി  എ.ഈ.ഓ. പ്രകാശനം നിര്‍വ്വഹിച്ചു.ബിജോയ്‌ പെരിങ്ങത്തൂര്‍ വിശദീകരണം നടത്തി.പദ്മജ സ്വാഗതവും കബ് മാസ്ടെര്‍ മനീഷ് നന്ദിയും പറഞ്ഞു.ടി.പി. പവിത്രനെ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
         അനിയാരം സൌത്ത് എല്‍ പി സ്കൂളില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് അംഗം ഹമീദ് കരിയാട് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ സുരേഷ് ബാബു അധ്യക്ഷനായി.ബിജോയ്‌ പെരിങ്ങത്തൂര്‍ വിശദീകരണം നടത്തി.ടി.വി.ബിന്ദു സ്വാഗതവും വസന്ത നന്ദിയും പറഞ്ഞു.കെ.പി.ആരിഫ്ഫയെ ഗ്രൂപ്പ് കമ്മിറ്റി പ്രസിടെണ്ടായി തെരഞ്ഞെടുത്തു.

No comments:

Post a Comment