സ്കൌട്ട് ഗൈഡ് സെമിനാര്‍ ജൂണ്‍ 20 നു .ചൊക്ലി ബി ആര്‍ സി യില്‍ വച്ച്
നടത്തി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍
സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍
സെക്രട്ടറി ബിജോയ് പെരിങ്ങത്തൂര്‍ അധ്യക്ഷനായി .ചടങ്ങില്‍ വച്ച്
പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു .ജില്ലാ സ്കൌട്ട് വിഭാഗം കമ്മീഷണര്‍
കെ .പി.പ്രദീപ്കുമാര്‍ ,ജില്ല ഗൈഡ് വിഭാഗം ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ എം
.വസന്ത,ഡി ടി സി.ഗൈഡ്.ഷേര്‍ളി കുര്യന്‍ ,പാനൂര്‍ ലോക്കല്‍ അസോസിയേഷന്‍
സെക്രട്ടറി ഭാസ്കരന്‍ ,പി കെ.രാമചന്ദ്രന്‍.അനൂപ് കളത്തില്‍,കെ പി. വിജയലത
എന്നിവര്‍ സംസാരിച്ചു.ഡി ഓ സി.എം .വസന്ത വിവിധ സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തു.തുടര്‍ന്ന് ഗ്രൂപ്പ് കമ്മിറ്റി
രൂപീകരണം,സെന്‍സസ്,എന്നിവയുമായി ബന്ദപ്പെട്ട ചര്‍ച്ചകള്‍ നടന്നു
.പെരിങ്ങാടി അല്‍ ഫലാഹിലെ സ്കൌട്ട് അദ്ധ്യാപകന്‍ ഫഹദിനുള്ള chartter ഡി
.സി.കെ പി.പ്രദീപ്കുമാര്‍ വിതരണം ചെയ്തു.ലോക്കലിലെ ഭൂരിഭാഗം സ്കൌട്ട് ഗൈഡ്
കബ്ബ് ബുല്‍ബ്ബുല്‍ അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.കെ.അനില്‍കുമാര്‍
സ്വാഗതവും കെ പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു .
No comments:
Post a Comment