Wednesday 25 July 2012

ചൊക്ലി ലോക്കല്‍ തല ഗ്രൂപ്പ് കമ്മിറ്റി രൂപീകരണം


ചൊക്ലി ലോക്കല്‍ തല ഗ്രൂപ്പ് കമ്മിറ്റി രൂപീകരണം ബി ആര്‍ സി യില്‍ വച്ച് നടന്നു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ യൂണിറ്റുകള്‍ സജീവം ആക്കാനുള്ള തീവ്ര ശ്രമത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ചോക്ളിയില്‍ സംസ്ഥാനതാധ്യമായി ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചത് .സംസ്ഥാനതാധ്യമായാണ് ഈ തരത്തില്‍ ഒരു കൊണ്ഫെരന്‍സ് നടക്കുന്നത് .അഭൂത പൂര്‍വ്വമായ പങ്ങാളിതമാണ് പരിപാടിക്കുണ്ടായത് .കെ .സുനില്‍കുമാര്‍ അധ്യക്ഷനായി. വടകര ജില്ല സ്കൌട്ട് വിഭാഗം ട്രെയിനിംഗ് കമ്മീഷണര്‍ സി.കെ. മനോജ്കുമാര്‍ ക്ലാസെടുത്തു.വളരെ മനോഹരമായിരുന്നു ക്ലാസ്സ് എന്ദിനാണ് കുട്ടി നിര്ബ്ബന്ദമായും സ്കൌട്ടവേണ്ടാത് എന്ന്  അദ്ദേഹം വിശദീകരിച്ചു.ബി.പി.ഓ.കെ .എ. അശോകന്‍ ,ജില്ലാ സെക്രട്ടറി .കെ എം .ചന്ദ്രന്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,കെ.പി.വിജയലത,വി.പി.ഭാര്‍ഘവാന്‍ എന്നിവര്‍ സംസാരിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ഗ്രൂപ്പ് കമ്മിറ്റി പ്രസിടെന്റായി വി.പി.ഭാര്‍ഘവനെയും വൈസ് പ്രസിടെന്റായി കിടഞ്ഞിയിലെ എന്‍.ജയമോഹനെയും ഐക കണ്ടെന തെരഞ്ഞെടുത്തു.തുടര്‍ന്ന് പലവിധ ചര്‍ച്ചകള്‍ നടന്നു.

സര്‍വ്വേ വിതരനോട്ഘാദനം

സര്‍വ്വേ  വിതരനോട്ഘാദനം അനിയാരം സൌത്ത് എല്‍ പി സ്കൂളില്‍ പി ടി എ പ്രസിടെണ്ട് കെ.ടി. ജാഫ്ഫര്‍ മാസ്ടെര്‍ നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ സുരേഷ് ബാബു  അധ്യക്ഷനായി.ടി.വി.ബിന്ദു ,വസന്ത,മറിയം എന്നിവര്‍ ആശംസകലരെപ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് സ്കൂളും പരിസരത്തും ബുള്‍ബുള്‍ കുട്ടികള്‍ ശുചിത്വ സര്‍വ്വേ നടത്തി.

Saturday 14 July 2012

ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങള്‍ (13.7.12)




ചൊക്ലി ലോക്കല്‍ അസോസിയേഷനില്‍  ഈ അധ്യയന വര്ഷം വളരെ നല്ല രീതിയില്‍ ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങള്‍ നടന്നു.പേരിനു മാത്രമാവാതെ കര്‍മ്മോല്സുകമായ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ വിദ്യാലയങ്ങളും ഗ്രൂപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചത് .മിക്ക യോഗങ്ങള്‍ക്കും നമ്മുടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മടതിലിന്ടെ സാന്നിധ്യം സ്കൌട്ട് ഗൈഡ് അധ്യാപകര്‍ക്ക് കറുത്ത് നല്‍കി എന്ന് പറയാതെ വയ്യ.ഗ്രൂപ്പ് കമ്മിറ്റിയുടെ അഭാവമാണ് പല സ്കൂളുകളിലും യൂനിറ്റ് നിര്‍ജ്ജീവമാകാന്‍ കാരണം എന്നാ കണ്ടെത്തലാണ് ഈ വര്ഷം ഗ്രൂപ്പ് കമ്മിറ്റി ശാക്തീകരിക്കണം എന്നാ ആശയം ഉടലെടുത്തത് .ഇതിനു എല്ലാ വിധ്യാലയങ്ങളിലെയും പ്രധാനധ്യാപകരും പീ ടീ എയും സമ്പൂര്‍ണ   സഹകരണം നല്‍കി.കിടഞ്ഞി യു പി.സ്കൂളില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം കരിയാട് ഗ്രാമ പഞ്ചായത്ത് അംഗം രേജുലാ മേഹരൂഫ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട്‌ കെ.ദിനേശന്‍ അധ്യക്ഷനായി.ദിനേശന്‍ മഠത്തില്‍,ബിജോയ്‌ പെരിങ്ങത്തൂര്‍,ജയമോഹന്‍,എം.രാജന്‍,സിന്ദുഭാസ്കരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ഹൈമാവതി സ്വാഗതവും എസ.സുധാകരന്‍ നന്ദിയും പറഞ്ഞു.ഗ്രൂപ്പ് കമ്മിറ്റി പ്രസിടെന്റായി ജയമോഹനെ തെരഞ്ഞെടുത്തു.തുടര്‍ന്ന് ഗൈഡ് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
        കരിയാട് ന്യൂ മുസ്ലീം എല്‍ .പി.യില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട്‌ വിനില്കുമാര്‍ അധ്യക്ഷനായി.ചടങ്ങില്‍ വച്ച് സ്കൂള്‍ ഡയറി  എ.ഈ.ഓ. പ്രകാശനം നിര്‍വ്വഹിച്ചു.ബിജോയ്‌ പെരിങ്ങത്തൂര്‍ വിശദീകരണം നടത്തി.പദ്മജ സ്വാഗതവും കബ് മാസ്ടെര്‍ മനീഷ് നന്ദിയും പറഞ്ഞു.ടി.പി. പവിത്രനെ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
         അനിയാരം സൌത്ത് എല്‍ പി സ്കൂളില്‍ നടന്ന ഗ്രൂപ്പ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് അംഗം ഹമീദ് കരിയാട് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ സുരേഷ് ബാബു അധ്യക്ഷനായി.ബിജോയ്‌ പെരിങ്ങത്തൂര്‍ വിശദീകരണം നടത്തി.ടി.വി.ബിന്ദു സ്വാഗതവും വസന്ത നന്ദിയും പറഞ്ഞു.കെ.പി.ആരിഫ്ഫയെ ഗ്രൂപ്പ് കമ്മിറ്റി പ്രസിടെണ്ടായി തെരഞ്ഞെടുത്തു.

Wednesday 11 July 2012

ലോക ജനസംഖ്യ ദിനാചരണം

11.7.12.(wednesday)ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ലോക ജനസംഖ്യ ദിനാചരണം പന്നിയന്നൂര്‍ അരയാക്കൂല്‍ യു.പി.സ്കൂളില്‍ വച്ച് നടത്തി.പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഹരൂഫ് കേളോത്ത് ഉദ്ഘാടനം ചെയ്തു.ദിനാച്ചരനതോടനുബന്ദിച്ചു സ്കൂളില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും ചടങ്ങില്‍ വച്ച് നടത്തി.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.സ്കൌട്ട്&ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ ,സ്ടാഫ്ഫ് സെക്രട്ടറി കെ.പി.ശിവാനന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.ഇ.മോഹനന്‍ സ്വാഗതവും എന്‍.മനോഹരന്‍ നന്ദിയും പറഞ്ഞു.

Tuesday 10 July 2012

ലോക വനദിനാഘോഷം

ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ലോക വനദിനാഘോഷം കുന്നുമ്മല്‍ യു.പി.സ്കൂളില്‍ വച്ച് നടത്തി.കേരള സ്റ്റേറ്റ് ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ്ചൊക്ലി ലോക്കല്‍   അസോസിയേഷന്‍സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ സ്കൂള്‍ കോമ്പൌണ്ടില്‍ ആദ്യ വൃക്ഷത്തൈനാട്ടു പിടിപ്പിച്ചു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ വി.കെ.രഘു അധ്യക്ഷനായി.കെ.ഇ.ശരത് ,ബേബി ഇന്ദു,കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ലോക്കല്‍ അസോസിയേഷനില്‍ ആരോഗ്യ ശുചിത്വ സര്‍വ്വേക്ക് തുടക്കമായി

ലോക്കാലിലെ എല്ലാ യൂണിറ്റുകളും നല്ല രീതിയില്‍ ശുചി ത്വ സര്‍വ്വേക്ക്  തുടക്കമിട്ടു.ഒളവിലം രാമകൃഷ്ണ ഹൈസ്കൂളില്‍ സര്‍വ്വേ  ഫോറം വിതരണ ചടങ്ങ വളരെ മനോഹരമായി സംഘടിപ്പിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ സര്‍വ്വേ ഫോറം വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്കൂള്‍ പി.ടി.എ.പ്രസിടെണ്ട് കെ.നന്ദകുമാര്‍ അധ്യക്ഷനായി.തുടര്‍ന്ന് സ്കൌട്ട് ഗൈഡ് വിധ്യാര്തികള്‍ക്ക് സര്‍വ്വേ പരിശീലന ക്ലാസ്സും നല്‍കി.എം.എം. ദാസന്‍,പ്രനിഷ,മണി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പെരിങ്ങത്തൂര്‍ എന്‍ എ.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സര്‍വ്വേ ഫോറം വിതരണം സ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ പദ്ധതി വിശദീകരിച്ചു.മുന്‍ ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അനൂപ്‌ കളത്തില്‍ ,കെ.പി.ശ്രീധരന്‍ നൌഷാദ് .പി.സി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പെരിങ്ങത്തൂര്‍ മുസ്ലീം എല്‍ പി. സ്കൂളില്‍ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ട്‌ മഹമൂദ് സര്‍വ്വേ ഫോറം വിതരനോട്ഘാദനം നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ വി.കെ.എം.പവിത്രന്‍ അധ്യക്ഷനായി.പുല്ലൂകര വിഷ്ണു വിലാസം യു പി.സ്കൂളില്‍ ഗൈഡ് കേപ്ടന്‍ പുഷ്പവല്ലി സര്‍വ്വേ ഫോറം വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു.നൌഷാദ് അനിയാരം ഉഷ എന്നിവര്‍ സംസാരിച്ചു.

ആരോഗ്യം ശുചിത്വം സേവനം കര്‍മ്മ പരിപാടി ലോക്കല്‍ അസോസിയേഷന്‍ തല ഉദ്ഘാടനം .

ആരോഗ്യം ശുചിത്വം സേവനം കര്‍മ്മ പരിപാടി ലോക്കല്‍ അസോസിയേഷന്‍ തല ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത് ഇ.കെ നായനാര്‍ സ്മാരക ഹാളില്‍ വച്ച് നടത്തി.(22 .6 .12 ).പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌  കെ.പി.വസന്തകുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ വച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ മാജിക്ക് ഷോയുടെ ഉദ്ഘാടനവും വസന്തകുമാരി ടീച്ചര്‍ നടത്തി.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ ശ്രീ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി.ജില്ല സ്കൌട്ട് വിഭാഗം കമ്മീഷണര്‍ കെ .പി. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. കേരള സ്റ്റേറ്റ് മുന്‍ ട്രെയിനിംഗ് കമ്മീഷണര്‍ ജെ .എഡ്വേര്‍ഡ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്,കരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എം.ടി.കെ.സുലൈഖ,പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ടണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.മുകുന്ദന്‍,എച്.ഐ.ഷാജി.ഉച്ചമ്പള്ളി,എ.രാഘവന്‍,ചൊക്ലി.ബി.പി.ഓ.കെ.എ.അശോകന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ലോക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കെ.സുനില്‍കുമാര്‍ സ്വാഗതവും ലോക്കല്‍ അസോസിയേഷന്‍ സെക്രെട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ വച്ച് ശുചിത്വ സര്‍വ്വെക്കായുള്ള ഫോമുകള്‍ വിതരണം ചെയ്തു.

പുകയില വിരുദ്ധ ദിനാചരണം

ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല പുകയില വിരുദ്ധ ദിനാചരണം  മേക്കുന്ന് മതിയമ്പത്ത് മുസ്ലീം എല്‍ പി സ്കൂളില്‍ വച്ച് 22 .6 .12  നു നടത്തി.ദിനാച്ചരനതോടനുബന്ദിച്ചു പുകയില വിരുദ്ധ മാജിക്ക് ഷോയും നടന്നു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ദിനേശന്‍ മഠത്തില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.എ. ഇസ്മയില്‍ അധ്യക്ഷനായി .മുന്‍ സ്റ്റേറ്റ് ട്രയിംഗ് കമ്മീഷണര്‍ ജെ.എഡ്വേര്‍ഡ്  മുഖ്യാതിഥിയായി .ഹെല്‍ത്ത് ഇന്സ്പെക്ട്ടെര്‍ പ്രഭാകരന്‍ ,ആരോഗ്യ ക്ലാസ്സെടുത്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു

Monday 9 July 2012

ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ഹെല്‍ത്ത് ഫോറം സംഘാടകസമിതി

ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല ഹെല്‍ത്ത് ഫോറം സംഘാടകസമിതി രൂപീകരണം ചൊക്ലി ബി ആര്‍ സി യില്‍ വച്ച് നടന്നു.കണ്ണൂര്‍ ജില്ല പഞ്ചായത്തംഗം ഹമീദ് കരിയാട് ഉദ്ഘാടനം ചെയ്തു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കെ .സുനില്‍കുമാര്‍ അധ്യക്ഷനായി .പെരിങ്ങളം ഗ്രാമപഞ്ഞായത് പ്രസിടെണ്ട് കെ പി .ഹാഷിം ,വി ഈ ഓ .പി .കെ.മോഹനന്‍ ,എച്ച് ഐ .ഷാജി ഉച്ചമ്പള്ളിചൊക്ലി ബി.പി.ഓ.കെ എ. അശോകന്‍,വി.പി.സഞ്ജീവന്‍ ,പി.കെ.രാമചന്ദ്രന്‍ ,കെ.പി.സുരേന്ദ്രന്‍,എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു .ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ സ്വാഗതവും ട്രഷറര്‍ മനോഹരന്‍ നന്ദിയും പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം ഹമീദ് കരിയാടിനെ ചെയര്‍മാനായും ബിജോയ്‌ പെരിങ്ങതൂരിനെ കന്ന്വീനര്രായും യോഗം  തെരഞ്ഞെടുത്തു.ജൂണ്‍ 22 നു  ഹെല്‍ത്ത് ഫോറത്തിന്റെ ലോക്കല്‍ അസോസിയേഷന്‍ തല ഉദ്ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചു.

സ്കൌട്ട് ഗൈഡ് സെമിനാര്‍ ( ജൂണ്‍ 20 .ചൊക്ലി ബി ആര്‍ സി )

സ്കൌട്ട് ഗൈഡ് സെമിനാര്‍  ജൂണ്‍ 20 നു  .ചൊക്ലി ബി ആര്‍ സി യില്‍ വച്ച് നടത്തി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ  ദിനേശന്‍ മഠത്തില്‍ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ അധ്യക്ഷനായി .ചടങ്ങില്‍ വച്ച് പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു .ജില്ലാ സ്കൌട്ട് വിഭാഗം  കമ്മീഷണര്‍ കെ .പി.പ്രദീപ്കുമാര്‍ ,ജില്ല ഗൈഡ് വിഭാഗം ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ എം .വസന്ത,ഡി ടി സി.ഗൈഡ്.ഷേര്‍ളി കുര്യന്‍ ,പാനൂര്‍ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ഭാസ്കരന്‍ ,പി കെ.രാമചന്ദ്രന്‍.അനൂപ്‌ കളത്തില്‍,കെ പി. വിജയലത എന്നിവര്‍ സംസാരിച്ചു.ഡി ഓ സി.എം .വസന്ത വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.തുടര്‍ന്ന് ഗ്രൂപ്പ് കമ്മിറ്റി രൂപീകരണം,സെന്‍സസ്,എന്നിവയുമായി ബന്ദപ്പെട്ട ചര്‍ച്ചകള്‍ നടന്നു .പെരിങ്ങാടി അല്‍ ഫലാഹിലെ സ്കൌട്ട് അദ്ധ്യാപകന്‍ ഫഹദിനുള്ള chartter  ഡി .സി.കെ പി.പ്രദീപ്കുമാര്‍ വിതരണം ചെയ്തു.ലോക്കലിലെ ഭൂരിഭാഗം സ്കൌട്ട് ഗൈഡ് കബ്ബ് ബുല്‍ബ്ബുല്‍ അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.കെ.അനില്‍കുമാര്‍ സ്വാഗതവും കെ പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു .

എക്സിക്കുട്ടീവ് യോഗങ്ങള്‍

കൃത്യമായി ചേരുന്ന  എക്സിക്കുട്ടീവ് യോഗങ്ങള്‍ ലോക്കല്‍ അസോസിയേഷന്‍റെപ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശാ ബോധം നല്‍കുന്നു .പ്രസ്തുദ യോഗങ്ങള്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും തീരുമാങ്ങള്‍ എടുക്കാനും വളരെയധികം സഹായിക്കുന്നു.

പരിസ്ഥിതി ദിനാചരണം .ജൂണ്‍ 5

ജൂണ്‍ അഞ്ചിനു  ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തല പരിസ്ഥിതി ദിനാചരണം കിടഞ്ഞി യു പി സ്കൂളില്‍ വച്ച് നടന്നു .ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദിനേശന്‍ മഠത്തില്‍ വൃക്ഷ തായ്‌ നാട്ടു ഉദ്ഘാടനം ചെയ്തു .ചൊക്ലി ബി പി ഓ.കെ  എ .അശോകന്‍ മുഖ്യാതിഥിയായി .സ്കൂള്‍ എച് എം .എസ്‌.സുധാകരന്‍ അധ്യക്ഷനായി .ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ ,എം. സജീവന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ഹൈമാവതി സ്വാഗതവും കെ എം .ജമുനാരാനി നന്ദിയും പറഞ്ഞു .ദിനാച്ചരനതോടനുബന്ദിച്ചു സ്കൌട്ട് ഗൈഡ് വിധ്യാര്തികള്‍ റാലിയും സംഘടിപ്പിച്ചു .റാലിക്ക് മീന ,ഷോമ ,ഹൈമാവതി എന്നിവര്‍ നേതൃത്വം നല്‍കി.

Sunday 8 July 2012

കലണ്ടര്‍ പ്രകാശന ചടങ്ങ്

ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ തയ്യാറാക്കിയ  പ്രവര്‍ത്തന കലണ്ടര്‍ ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ ,തലശ്ശേരി ജില്ല ഗൈഡ് വിഭാഗം ട്രെയിനിംഗ് കമ്മീഷണര്‍ ഷേര്‍ളി കുര്യന് നല്‍കി പ്രകാശനം ചെയ്തു .ചൊക്ലി ബി ആര്‍ സി യില്‍ ചേര്‍ന്ന ചടങ്ങില്‍ കെ പി .പ്രദീപ്കുമാര്‍ ,ഡി ഓ സി .എം .വസന്ത ,ഭാസ്കരന്‍ എന്നിവര്‍ പങ്കെടുത്തു. ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ‌ പെരിങ്ങത്തൂര്‍ അധ്യക്ഷനായി(20 .6 .12)
.

പ്രവര്‍ത്തന കലണ്ടര്‍ 2012 2013

പ്രവര്‍ത്തന കലണ്ടര്‍
          ചൊക്ലി  ലോക്കല്‍ അസോസിയേഷന്‍ 2012  2013  അധ്യയന വര്ഷം പുറത്തിറക്കിയ ഒരു നൂതന സംരംഭമാണ് പ്രവര്‍ത്തന കലണ്ടര്‍ .സ്കൂളുകളില്‍ ഒരു വര്ഷം മുഴുവന്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇത് സഹായിക്കുമെന്നുരപ്പാനു .സ്കൂളിലെ ഒരു അവിഭാജ്യ ഘടകമാണ് സ്കൌട്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഇത് സഹായിക്കുന്നു. കേരളത്തിലെ ഒരു ലോക്കളും ഇത്തരം കലണ്ടര്‍ പുറത്തിറക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിചാട് .


ഭാരത്‌ സ്കൌട്സ് ആന്‍റ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഭാരത്‌ സ്കൌട്സ് ആന്‍റ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബിജോയ്‌ പെരിങ്ങത്തൂര്‍ .
ഭാരത്‌ സ്കൌട്സ് ആന്‍റ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ചെയര്‍മാന്‍ കെ .സുനില്‍കുമാര്‍
 
ഭാരത്‌ സ്കൌട്സ് ആന്‍റ് ഗൈഡ്സ് ചൊക്ലി ലോക്കല്‍ അസോസിയേഷന്‍ പ്രസിടെണ്ട് ദിനേശന്‍ മഠത്തില്‍ .